ലിറ്ററിന് 67 കിലോമീറ്റര്‍ നല്‍കാന്‍ ഫോക്‌സ് വാഗണ്‍
Tuesday, December 29, 2009

ലിറ്ററിന് 67 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പറ്റുന്ന കാറുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍. എല്‍ വണ്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ചെറു കാര്‍ 2013 ഇല്‍ വിപണിയില്‍ ഇറക്കും . രണ്ടു സീറ്റുള്ള ഹൈബ്രിഡ് കാറിനു 800 സി.സി ടൂ സ്‌ട്രോക് എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് കരുത്ത് നല്‍കുന്നത്. 29 ബി.എച്ച്.പി കരുത്ത് പകരുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 99 മൈലാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 62 മൈല്‍ വേഗത്തിലെത്താന്‍ 14.3 സെക്കന്‍ഡുകള്‍ മതി. 380 കിലോഗ്രാമാണ് എല്‍ വണ്ണിന്റെ ഭാരം.കാര്‍ബണ്‍ ഫൈബര്‍, റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് കാറിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
0 comments:
Post a Comment