ബുഗാട്ടി വെയ്റോണ്‍ ഇന്ത്യയിലേക്ക്
Saturday, December 19, 2009

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ളതും വേഗമേറിയതുമായ കാര്‍ എന്ന പദവി സ്വന്തമാക്കാന്‍ ബുഗാട്ടി വെയ്റോണ്‍ എത്തുന്നു. ഫ്രഞ്ച് ബ്രാന്‍ഡായ ബുഗാട്ടിയുടെ ഉടമകളായ ഫോക്സ്വാഗനാണ് സൂപ്പര്‍ പെര്‍ഫോമന്‍സ് കാറിനെ വിപണിയിലെത്തിക്കുന്നത്. ഫോര്‍മുല വണ്‍ കാറിന്‍െറ പെര്‍ഫോമന്‍സും റോള്‍സ്റോയ്സ് നല്‍കുന്ന ആഡംബരവും ഒത്തുചേര്‍ന്ന ബുഗാട്ടി വെയ്റോണിന്‍െറ എട്ടു ലീറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിന് 1001 ബിഎച്ച്പിയാണ് കരുത്ത്.
നാലു ടര്‍ബോ ചാര്‍ജറുള്ള കാര്‍ 8.6 സെക്കന്‍ഡുകൊണ്ടു 100 കിമീ വേഗത്തിലെത്തും. മണിക്കൂറില്‍ 400 കിലോമീറ്ററിലേറെ വേഗമെടുക്കാന്‍ കഴിവുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ കാര്‍ വില്‍പ്പനയ്ക്കെത്തും. അഞ്ചു മുതല്‍ 12 കോടി രൂപ വരെയാണ് വില.
0 comments:
Post a Comment