ടൊയോട്ട സിയന്നയുടെ മൂന്നാം തലമുറ
Tuesday, December 22, 2009

ടൊയോട്ടയുടെ മിനിവാന്‍ വിഭാഗത്തിലെ ഏറ്റവും മികച്ചതെന്ന് കമ്പനി തന്നെ അവകാശപ്പെടുന്ന സിയന്ന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സിയന്നയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പിന്നീട് 2004 ലും രൂപമാറ്റം സംഭവിച്ചെത്തി. അതിന് ശേഷമാണ് 2011 ല്‍ സിയന്നയുടെ മൂന്നാം തലമുറക്കാരന്‍ എത്തുന്നത്. അടുത്തവര്‍ഷം പുറത്തിറങ്ങുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവുള്ള മിനിവാനായിരിക്കും ഇത്. ടൊയോട്ടയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും സൗന്ദര്യമുള്ള മിനിവാനായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്.
മള്‍ട്ടി ബ്ലേഡ് ഗ്രില്‍, ബോണറ്റിനോട് ഒഴുകിയിറങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ എന്നിവ എടുത്തുപറയേണ്ടവയാണ്. ഹോണ്ടയുടെ ഒഡീസിക്ക് മാത്രമുള്ള വലിയ ടയറുകള്‍ ഇതോടെ സിയന്നയ്ക്കും ലഭ്യമാവുകയാണ്. എന്നാല്‍ മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വലിപ്പം കുറവാണ് പുതിയ മോഡലിന്. ഏഴുപേര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ കഴിയുന്ന വിധമാണ് രൂപകല്‍പ്പന. സീറ്റുകള്‍ മടക്കിവെക്കാനും തിരിക്കാനും കഴിയുന്നവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ലഗ്‌റൂം കൂടുതല്‍ ലഭിക്കും. കോക്ക്പിറ്റ് ബസ്സിന്റേതിന് സമമാണ്. അതായത് കൂടുതല്‍ കാഴ്ചസുഖവും ഡ്രൈവിങ് സുഖവും ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡിലും മാറ്റം വരുത്തിയിട്ടുണ്ട്.
എല്‍. ഇ, ലക്ഷ്വറി എക്‌സ് എല്‍ ഇ, ലിമിറ്റഡ് വേര്‍ഷന്‍ എന്നീ മോഡലുകളിലാണ് സിയന്ന എത്തുന്നത്. വി. സിക്‌സ് എഞ്ചിന്‍ ശക്തിപകരുന്ന ആദ്യത്തെ മിനിവാനാണിത്. നാല് സിലിണ്ടര്‍ , 187 എച്ച്. പി, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് എഞ്ചിന്‍ രഹസ്യങ്ങള്‍. എന്നാല്‍ ടോപ്പ് വേര്‍ഷനുകള്‍ക്ക് 3.5 ലിറ്റര്‍ വി സിക്‌സ് എഞ്ചിനാണ്. ലെഗ് റെസ്റ്റ്‌സ് എല്ലാ സീറ്റുകള്‍ക്കുമുണ്ട്. സെക്കന്‍ഡ് റോ സീറ്റുകള്‍ക്ക് ആം റെസ്റ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റ് എന്നിവയുമുണ്ട്. സെക്കന്‍ഡ് റോയിലെ നടുക്കുള്ള സീറ്റ് എടുത്തുമാറ്റാവുന്നതാണ്. ഏകദേശ ഇന്ത്യന്‍ വില 20 ലക്ഷം വരും സിയന്നയ്ക്ക്.
0 comments:
Post a Comment