ഷെവര്‍ലെയുടെ പുത്തന്‍ താളം ബീറ്റ്
Monday, December 28, 2009

ഷെവര്‍ലെയുടെ ഏറ്റവും പുതിയ ചെറുകാര്‍, ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂപങ്ങളില്‍ ഒന്ന്.
മറ്റോരു ഹാച്ച്ബാക്കിലും കണ്ടിട്ടില്ലാത്ത രൂപഭംഗി.യുവത്വം തുളുംബുന്ന ഭംഗിയുള്ള ഹാച്ച്ബാക്ക് തേടുന്നവര്‍ക്കാണ് ബീറ്റ്.
ഇന്ത്യയ്ക് പുറമെ പല വിപണികളിലും സ്പാര്‍ക്കിന് പകരക്കാരനാണെങ്കിലും ഇന്ത്യയില്‍ തികച്ചും വ്യത്യസ്തനാണ് ബീറ്റ്. സ്പാര്‍ക്കിന്റെ ആധുനീകരിച്ച പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്ന ബീറ്റിനു സ്പാര്‍ക്കിനെക്കാള്‍ വലിപ്പ കൂടുതല്‍ ഉണ്ട്.
ഡിക്കി ഇടത്തില്‍ റിറ്റ്സിനേക്കാള്‍ പിന്നിലാണെങ്കിലും,വീല്‍ബേസില്‍ റിറ്റ്സിനെക്കാളും എ സ്റ്റാറിനെക്കാളും എതാനും സെന്റിമീറ്ററുകള്‍ അതികമാണ് ബീറ്റിന്.ആ വലിപ്പകൂടുതല്‍ വാഹനത്തിന്റെ ഉള്ളില്‍ സൌകര്യകൂടുതലായും ഓട്ടത്തില്‍ മികച്ച നിയന്ത്രണമായും പ്രതിഫലിക്കുന്നുണ്ട്.
ക്രൂസ് അടക്കമുള്ള പുതിയ തലമുറ ഷെവര്‍ലെകളുടെ മുഖമാണ് ബീറ്റിനും നല്‍കിയിരിക്കുന്നതു.വലിപ്പമുള്ള ഗ്രില്‍, അതിന് കുറുകെ വലിപ്പമേറിയ ലോഗോ,ഫെന്‍ഡറിന്റെ പാതിയും ബോണറ്റും കവര്‍ന്ന് എ പില്ലറോളം എത്തിനില്‍ക്കുന്ന വലിയ ഹെഡ് ലാംബ്
മസ്കുലിന്‍ ബംബറും ബോണറ്റും .
1.0, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ബീറ്റിലുള്ളത്. അഞ്ചു ലക്ഷത്തിനടുത്താകും ബീറ്റിന്റെ വില. സുസുക്കി സ്വിഫ്റ്റ്, ഇന്‍ഡിക്ക വിസ്റ്റ, ഹ്യുണ്ടായ് ഐ 20 എന്നിവയുടെ വിപണിയിലേക്കാണ് ബീറ്റ് എത്തുന്നത്.
തീര്‍ത്തും യുവാക്കള്‍ക്കുവേണ്ടി തീര്‍ത്ത യുവത്വം തുളുംബുന്ന ഒരു പുത്തന്‍ താളം , അതാണ് ബീറ്റ്.
0 comments:
Post a Comment