ലെക്‌സസിന്റെ സൂപ്പര്‍കാര്‍
Wednesday, December 23, 2009

2005 ഡെട്രിയട്ട് മോട്ടോര്‍ഷോയില്‍ തങ്ങളുടെ സ്വപ്നവാഹനങ്ങളിലൊന്നായി എല്‍.എഫ്.എ.യുടെ കണ്‍സെപ്റ്റ് ലെക്‌സസ് പുറത്തുവിട്ടപ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നു. തുടക്കത്തില്‍ ടൊയോട്ടയുടെ റിസര്‍ച്ച് സെല്ലില്‍ നിന്നായിരുന്നു എല്‍.എഫ്.എ.യുടെ ആവിര്‍ഭാവം. എന്നാല്‍ പെട്ടെന്ന് അതു ലെക്‌സസിന്റെ സൂപ്പര്‍കാറിന്റെ രൂപമായി മാറുകയായിരുന്നു എല്‍.എഫ്. എ. ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഏത് കാര്‍ പ്രേമിയുടേയും മനസ്സിളക്കാന്‍ പോകുന്നതാകുന്നു രൂപവും ഭാവവും. എന്നാല്‍ ഈ കാലയളവിനിടയില്‍ അലൂമിനിയം ബോഡി ഫ്രെയിമില്‍ നിന്നും കാര്‍ബണ്‍ ഫൈബറിലേക്ക് മാറി.
ടൊയോട്ടസിറ്റിയിലെ മോട്ടിമാഷി പ്ലാന്റില്‍ നിന്നും കരവിരുതിനാല്‍ പുറത്തിറങ്ങുന്നത് വെറും അഞ്ഞൂറെണ്ണം മാത്രം. അതും വര്‍ഷത്തില്‍ ഇരുപത് പേര്‍ക്ക് മാത്രമേ സ്വന്തമാക്കാനാവൂ. ലഭിക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുപ്പത് നിറങ്ങളില്‍ വാഹനത്തിനെ മോടിപിടിപ്പിക്കാനുള്ള സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്. ആദ്യം പറഞ്ഞു കേട്ടിരുന്നത് എല്‍.എഫ്.എ. ഹൈബ്രിഡ് വേര്‍ഷനെക്കുറിച്ചായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പെട്രോള്‍ ഇന്ധനമാക്കുന്ന 4.8 ലിറ്റര്‍ വി 10 എഞ്ചിനാണ് ശക്തിയേറ്റുന്നത്.
സിക്‌സ് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാണിതില്‍. ഇതുവരെ ലക്‌സസ് നിര്‍മിച്ചതില്‍ ഏറ്റവും വേഗതയേറിയ കാറില്‍ നാല് ഡ്രൈവിങ് ഓപ്ഷനുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.7 സെക്കന്‍ഡുകള്‍ മതി. അതുകൊണ്ടുതന്നെ സൂപ്പര്‍കാറുകളില്‍ തിളങ്ങിനില്‍ക്കുന്ന പഗനി സോണ്ട, ഫെരാരി 599 ജി.ടി.ബി. എന്നിവയുമായാണ് എല്‍.എഫ്.എ.യ്ക്ക് മത്സരിക്കാനുള്ളത്.
20 ഇഞ്ച് അലൂമിനിയം ബി.ബി.എസ്. വീലുകളാണ് ഇതിനുള്ളത്. കൂടുതല്‍ പെര്‍ഫെക്ഷനുള്ള ബ്രേക്കിങ്ങിനായി കാര്‍ബണ്‍ സിറാമിക് ബ്രേക്കുകളാണുള്ളത്. ഇത് മുന്നില്‍ 15.5 ഇഞ്ചും പിന്‍വശത്ത് 14.2 ഇഞ്ചുമാണ്. ആറ് പിസ്റ്റണുകള്‍ മുന്‍വശത്തും നാല് പിസ്റ്റണുകള്‍ പിന്‍വശത്തുമുണ്ട്. ഇവ വളരെ സ്മൂത്തായ ബ്രേക്കിങ്ങിന് സഹായിക്കുന്നവയാണ്. ഇന്റീരിയറിലും വളരെയേറെ പുതുമകള്‍ അവകാശപ്പെടുന്നുണ്ട് ലെക്‌സസിന്റെ എല്‍.എഫ്.എ. പ്രധാനമായും കമ്പനി പറയുംപോലെ മാറ്റ് ആന്‍ഡ് ഗ്‌ളോസി കാര്‍ബണ്‍ ഫൈബറും സാറ്റിനുമാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. കണ്‍ട്രോളും ടാക്കോമീറ്ററും എല്‍.സി.ഡി. വെര്‍ച്വല്‍ നീഡിലുപയോഗിച്ചിരിക്കുന്നു.
അമിതവേഗത്തിലായിക്കഴിഞ്ഞാല്‍ ടാക്കോമീറ്ററടക്കമുള്ള കണ്‍സോള്‍ മുഴുവനായും ചുവന്ന് വരും. രണ്ട് കോടിയോടടുത്ത് വിലവരും ലെക്‌സസിന്റെ ഈ പ്രിയവാഹനത്തിന്.
0 comments:
Post a Comment